ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
പാലക്കാട്: ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്. പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക,എന്നിവയാണ് ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്കു സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥന്‍, വൈസ് ചെയര്‍മാന്‍ ഗോകുലം ഗോകുല്‍ദാസ് എന്നിവര്‍ അറിയിച്ചു. ഭൂരിഭാഗം സംഘടനകളും പണിമുടക്കുന്നതിനാല്‍ ഇന്നു സംസ്ഥാന വ്യാപകമായി ബസ് സര്‍വീസ് മുടങ്ങും.
Also Read; കളമശ്ശേരി സ്ഫോടനം: അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി