ഇസ്രായേല്‍ അനുകൂല പോസ്റ്റ്; കുവൈറ്റില്‍ രണ്ട് മലയാളി നഴ്‌സുമാരെ പുറത്താക്കി
കുവൈറ്റ് സിറ്റി: ഇസ്രായേല്‍ അനുകൂല പോസ്റ്റിട്ടതിന് കുവൈറ്റില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടിയെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഇസ്രായേലിന് അനുകൂലമായി സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുകയായിരുന്നു. തുടര്‍ന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്.
ഒരു നഴ്‌സിനെ നാടുകടത്തി. മറ്റൊരു നഴ്‌സിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ഇന്നോ നാളെയോ നാടുകടത്തുന്നതിനായുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ഒരാള്‍ തുടര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇട്ടിരുന്നു. അതോടൊപ്പം മറ്റു നിരവധി പേര്‍ക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസും ഇസ്രായേലിനെ അനുകൂലിച്ചുകൊണ്ടുള്ള വിവിധ പോസ്റ്റുകളും ഷെയര്‍ ചെയ്തുവെന്നാണ് ആഭ്യന്തര മന്ത്രാലം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. വിഷയത്തില്‍ കുവൈറ്റിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി തീരുമാനം കൈകൊണ്ടിട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍മാര്‍ അവരെ കണ്ട് അവര്‍ക്കാവശ്യമായിട്ടുള്ള സൗകര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു.
Also Read; കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍