പട്ടാമ്പിയില്‍ യുവാവിനെ കൊന്നത് ഉറ്റസുഹൃത്ത്: നിര്‍ണ്ണായകമായത് യുവാവിന്റെ മരണമൊഴി
പാലക്കാട്: കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്ന കേസില്‍ വന്‍ വഴിത്തിരിവ്. തൃത്താല കണ്ണന്നൂരിലെ കരിമ്പനക്കടവില്‍ വച്ചാണ് ആക്രമണം നടന്നത്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാറാണ് മരിച്ചത്. ആക്രമണം നടന്ന സ്ഥലത്തിനു സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴുത്തിനു മുറിവേറ്റ നിലയില്‍ കണ്ടെത്തിയ അന്‍സാറിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തന്റെ ഉറ്റ സുഹൃത്ത് മുസ്തഫയാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് അന്‍സാര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ നഴ്‌സിനോട് പറഞ്ഞിരുന്നു.
ഇത് പ്രകാരമാണ് മുസ്തഫയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി മുസ്തഫയെ പിടികൂടിയത്. പോലീസ് പിടികൂടുമ്പോള്‍ മുസ്തഫയുടെ ദേഹത്ത് രക്തക്കറ ഉണ്ടായിരുന്നു.
Also Read; തൂത്തുക്കുടിയില്‍ നവദമ്പതികളെ വെട്ടിക്കൊന്നു