#Top Four

പല്ലിന്റെ റൂട്ട് കനാലിനുശേഷം കുഞ്ഞ് മരിച്ച സംഭവം; ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

തൃശ്ശൂര്‍: പല്ലിന്റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുന്നംകുളം മലങ്കര ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ കെവിന്‍ – ഫെല്‍ജ ദമ്പതികളുടെ മകന്‍ ആരോണാണ് റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് ശേഷം മരിച്ചത്.

Jion with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വന്നിട്ട് കുഞ്ഞ് മരിച്ചാല്‍ അത് ചികിത്സാ പിഴവ്മൂലമല്ലാതെ മറ്റെന്താണെന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. കുഞ്ഞിന് നാലുവയസാകാറായെന്നും പല്ലിന്റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയശേഷം കുഞ്ഞിന് ഹൃദയാഘാതമുണ്ടായി എന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇത് എങ്ങനെ സംഭവിക്കുമെന്ന് മനസിലാകുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

അനസ്‌തേഷ്യ നല്‍കിയതില്‍ പിഴവുണ്ടായിട്ടുണ്ടാകുമെന്നും ശസ്ത്രക്രിയക്കുശേഷം ഡോക്ടറും അനസ്‌തേഷ്യ നല്‍കിയ ഡോക്ടറും ഉടന്‍ തന്നെ തൃശ്ശൂരിലേക്ക് പോയെന്നും ഇക്കാര്യങ്ങളില്‍ സംശയമുണ്ടെന്നും കുടുംബാംഗങ്ങള്‍ ആരോക്കുന്നു.

Also Read; സംസ്ഥാനത്ത് മഴ ശക്തമാകും, ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

റൂട്ട് കനാല്‍ സര്‍ജറിക്കായി ഇന്നലെ വൈകീട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്ന് രാവിലെ ആറോടെയാണ് ശസ്ത്രക്രിയക്കായി കൂട്ടിയെ കൊണ്ടുപോയത്. രാവിലെ 8.15ഓടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും 10.30വരെ നിരീക്ഷണ മുറിയിലേക്ക് മാറ്റിയെന്നും മൈനര്‍ സര്‍ജറിക്കുശേഷം ഓക്‌സിജന്‍ അളവില്‍ കുറവുണ്ടായെന്നും ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമായകാര്യങ്ങളെല്ലാം ചെയ്‌തെങ്കിലും നടന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ കുടുംബാംഗങ്ങളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *