കണ്ടല ബങ്ക് തട്ടിപ്പ് കേസ് തട്ടിപ്പിന് പിന്നില്‍ ഉയര്‍ന്ന നേതാവാണെന്ന് ഭാസുരാംഗന്‍

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍. കുഴപ്പങ്ങള്‍ ഉണ്ടാക്കിയത് എല്‍ ഡി എഫിലെ ഒരു ഉയര്‍ന്ന നേതാവാണെന്നും 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നുമാണ് ഭാസുരാംഗന്റെ ആരോപണം.
ഇ ഡി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും ഇ ഡി ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാസുരാംഗനെ ഇന്ന് വൈകിട്ടാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.
Also Read; ഗണേശ് കുമാറും രാമചന്ദ്രന് കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, നവകേരള സദസ്സിന് ശേഷം പുന:സംഘടന
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതലാണ് ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലും ഇ ഡി പരിശോധന ആരംഭിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഭാസുരാംഗനായിരുന്നു കണ്ടല സഹകരണ ബാങ്കിന്റെ പ്രസിഡന്റ്. ഇദ്ദേഹം സിപിഐ നേതാവ്കൂടിയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കമ്പ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്തതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ബാങ്കില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നില്ലെന്നും വിവരം ലഭിച്ചിരുന്നു.