ചത്ത കോഴി ആരുടേത്? തര്‍ക്കം മൂത്ത് അയല്‍വാസിയുടെ വെട്ടേറ്റ് അച്ഛനും മകനും പരിക്ക്

പത്തനംതിട്ട: പെരുനാട് പൊന്നംപാറയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് അച്ഛനും മകനും പരിക്ക്. വ്യാഴാഴ്ച വൈകീട്ട് നടന്ന സംഭവത്തില്‍ സുകുമാരന്‍, മകന്‍ സുനില്‍ എന്നിവര്‍ക്കാണ് തലയ്ക്ക് വെട്ടേറ്റത്. അയല്‍വാസിയായ പ്രസാദാണ് ഇരുവരേയും അക്രമിച്ചത്. വ്യാഴാഴ്ച സുകുമാരന്റെ വീട്ടുപരിസരത്തുനിന്നും ചത്ത കോഴിയുടെ മാംസാവശിഷ്ടം പൂച്ച കടിച്ചുകൊണ്ടുവന്ന് പ്രസാദിന്റെ വീട്ടുപരിസരത്തിട്ടതാണ് തര്‍ക്കത്തിന് കാരണമായത്.
Also Read; സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സുരേഷ് ഗോപി ചുമതലയേറ്റു
പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനുശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി