കുറ്റിപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച്; 20 പേര്‍ക്ക് പരിക്ക്
മലപ്പുറം: കുറ്റിപ്പുറം സംസ്ഥാന പാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കിന്‍ഫ്ര പാര്‍ക്കിന് സമീപത്താണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനള്‍ക്കും കേടുപാടുകളുണ്ട്. ടിപ്പര്‍ ലോറി പൂര്‍ണമായും തകര്‍ന്നു. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവര്‍ ആശുപത്രിയില്‍. ആരുടെയും നില ഗുരുതരമല്ല.
Also Read; എ ഐ ക്യാമറയില്‍ വീണ്ടും ‘പ്രേതം’, അന്വേഷണമാരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്