January 22, 2025
#Politics #Top Four

മണിപ്പൂര്‍ കലാപത്തിലുണ്ടായ അവമതിപ്പ് മറികടക്കാന്‍ ‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’യുമായി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹമാസ് തീവ്രവാദ വിരുദ്ധ റാലികള്‍ നടത്താന്‍ തീരുമാനിച്ച് ബിജെപി. യുദ്ധത്തിനിടയാക്കിയത് ഹമാസ് നടത്തിയ ആക്രമണമാണ് എന്നാരോപിച്ചാണ് ബിജെപി റാലി നടത്തുക. സിപിഐഎമ്മും കോണ്‍ഗ്രസും നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ക്ക് ബദലായാണ് ബിജെപിയുടെ റാലി. നാലിടത്ത് റാലികളും സംഗമങ്ങളും നടത്താനാണ് തീരുമാനം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എറണാകുളത്തും തൃശൂരും കോഴിക്കോട്ടും പത്തനംതിട്ടയിലുമാണ് ഹമാസ് തീവ്രവാദ വിരുദ്ധ റാലികള്‍ നടത്തുക. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈ റാലികളില്‍ ക്രൈസ്തവ സഭാ പ്രതിനിധികളേയും പങ്കെടുപ്പിക്കാനാണ് ബിജെപി നീക്കം.

റാലി നടത്തുന്നത് വഴി മണിപ്പൂര്‍ കലാപത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ അവമതിപ്പ് മറികടക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തീവ്രവാദികള്‍ക്കൊപ്പമാണ് മറ്റ് രണ്ട് മുന്നണികളും എന്ന് സ്ഥാപിക്കാനും റാലി നടത്തുന്നത് വഴി നടക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

Also Read; ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; സര്‍ക്കാരിന് ആശ്വാസം

 

Leave a comment

Your email address will not be published. Required fields are marked *