തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി

ക്ഷേമപെന്‍ഷന്‍ വൈകിയതില്‍ ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രം. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടി താമസിക്കുന്ന വീട് മകള്‍ പ്രിന്‍സിയുടെ പേരിലുള്ളത്. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്താണ് എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് മറിയക്കുട്ടി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനി തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദപ്രകടനം നടത്തിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍ ഖേദപ്രകടനം തള്ളിയ മറിയക്കുട്ടി, ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്. തന്റെ പേരില്‍ അച്ചടിച്ച പത്രവാര്‍ത്ത നാട്ടിലെങ്ങും പ്രചരിച്ചുവെന്നും തന്നെയും മക്കളെയും അപമാനിച്ചതിന്റെ നഷ്ടപരിഹാരം ലഭിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു. തന്നെ അപമാനിച്ചുവെന്നും അതിന്റെ നഷ്ടപരിഹാരം ലഭിക്കാതെ താന്‍ പിന്‍മാറില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കി.
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമായത്. സിപിഐഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും മറിയക്കുട്ടി ആരോപിച്ചിരുന്നു.
Also Read; ഇസ്രയേലില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം അവസാനിക്കാതെ ക്രൂരത