രാജ്യത്ത് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍
മസ്‌കറ്റ്: രാജ്യത്ത് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കര്‍ശന പരിശോധന നടത്തിയ ശേഷം മാത്രമെ വിതരണം ചെയ്യാന്‍ പാടുളളുവെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ വ്യക്തമാക്കി. രാജ്യത്തെ സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ക്ക് ഇറക്കുമതിചെയ്ത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ അനുരൂപമല്ലാത്ത വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുള്ളതിനാല്‍ ഇതിനോട് പ്രതികരിച്ചാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ലബോറട്ടറിയില്‍ പരീക്ഷണം നടത്തിയ ശേഷം മാത്രമേ ഇത് പുറത്തുവിടുകയുള്ളുവെന്നും സുരക്ഷയും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തുകയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ വില്‍ക്കാര്‍ അനുമതി നല്‍ക്കുകയുള്ളുവെന്നും അറിയിച്ചു.
Also Read; രാജസ്ഥാനില്‍ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.