January 22, 2025
#Top Four

ഭിന്നശേഷിക്കാരന്‍ വാങ്ങിയ ക്ഷേമ പെന്‍ഷന്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം; ഹൈക്കോടതിയില്‍ തിരിച്ചടി

കൊച്ചി: ഭിന്നശേഷിക്കാരന്‍ വാങ്ങിയ ക്ഷേമ പെന്‍ഷന്‍ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. കൊല്ലം സ്വദേശി ആര്‍.എസ് മണിദാസന്‍ കഴിഞ്ഞ 12 വര്‍ഷമായി വാങ്ങിയ ക്ഷേമ പെന്‍ഷന്‍ തിരിച്ചടയ്ക്കണമെന്ന് ഒക്ടോബര്‍ 27 ലെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ നടപടി ഹൈക്കോടതി മരവിപ്പിച്ചു. പെന്‍ഷന്‍ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിന് ആധാരമായ രേഖകള്‍ ഹാജരാക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

മണിദാസും അമ്മയും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബെഞ്ചിന്റേതാണ് ഇടപെടല്‍. സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും ഹര്‍ജിയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 2010 സെപ്റ്റംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ വാങ്ങിയ ഒന്നേ കാല്‍ലക്ഷത്തോളം രൂപ തിരിച്ചടക്കാനായിരുന്നു പഞ്ചായത്ത് മണിദാസിന് നോട്ടീസ് നല്‍കിയത്. ഇവരുടെ വരുമാനം പെന്‍ഷന്‍ നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിയ്ക്ക് പുറത്താണെന്ന കാരണത്താല്‍ മണിദാസിന് പെന്‍ഷന്‍ നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പ് നിര്‍ത്തിയിരുന്നു.

Also Read; കൊച്ചിയിലേതുപോലെ കോഴിക്കോട്ടും പൊട്ടിക്കും; കോഴിക്കോട് കളക്ടര്‍ക്ക് മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്

Leave a comment

Your email address will not be published. Required fields are marked *