#Top Four

സ്‌കൂളില്‍ തോക്കുമായെത്തി പൂര്‍വവിദ്യാര്‍ഥി;ക്ലാസില്‍ ഭീകരാന്തരീക്ഷം

തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥിയായ ജഗന്‍ ക്ലാസ് മുറിയില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. മുളയം സ്വദേശിയായ ജഗനെ സ്‌കൂള്‍ ജീവനക്കാര്‍ കീഴ്പ്പെടുത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. എയര്‍ഗണ്‍ ആണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Also Read; അയോധ്യയിലെ രാമക്ഷേത്രം: പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍

വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് ജഗന്‍ അദ്ധ്യാപകരുടെ റൂമിലെത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികളുടെ പേര് പറഞ്ഞാണ് ജഗന്‍ എത്തിയതെന്ന വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമേ അക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

 

Leave a comment

Your email address will not be published. Required fields are marked *