വന്ദേ ഭാരത് എത്തി, ഇനി കെ റെയിലിന് ജീവന്‍ വെക്കുമോ?
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ആവശ്യം ജനം തിരിച്ചറിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചതോടെ സില്‍വര്‍ലൈന്‍ കെ റെയില്‍ പദ്ധതിയുടെ ആവശ്യകത ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ദുരഭിമാനം മൂലമാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരളത്തില്‍ എതിര്‍പ്പ് തുടരുന്നത്. വന്ദേ ഭാരത് ട്രെയിനുകള്‍ കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് മൂലം ജനം ബുദ്ധിമുട്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ പൂര്‍ണമായും ഒഴിവാക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കെ റെയില്‍ വരില്ലെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനമുള്ള വന്ദേ ഭാരത് ആണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരഭിമാനം മൂലമാണ് കെ റെയിലിനെ എതിര്‍ക്കുന്നത്. ഏത് പേരിട്ടാലും കേരളത്തിന് അതിവേഗ റെയില്‍പാത ആവശ്യമാണെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി അതിനാല്‍ എന്ത് പേരിട്ട് വിളിച്ചാലും സംസ്ഥാനത്തിന് അതിവേഗ റെയില്‍ പാത ആവശ്യമാണ്. റെയില്‍വേയുടെ കാര്യത്തില്‍ സംസ്ഥാനത്തിന് പ്രത്യേകമായി ഒന്നും ചെയ്യാനാകില്ല. അതിനാലാണ് കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാകാതെ പോയത്. പദ്ധതിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നപ്പോള്‍ കേന്ദ്രവും ഇതേ നിലപാട് തുടര്‍ന്നു.
Also Read; പയ്യന്നൂരില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചത് കൈത്തറി മുണ്ടു നല്‍കി
ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ റെയില്‍വേ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ഏറെക്കാലം ആവശ്യമായിവരും. ജനങ്ങള്‍ അത്രയും കാലം കാത്തിരിക്കണമെന്നും അതിന് ശേഷം ടിക്കറ്റ് നിരക്ക് ഉയരുകയും കൂടുതല്‍ പണം യാത്രക്കാര്‍ നല്‍കേണ്ടതായും വരും. അവിടെയാണ് പുതിയ ട്രാക്കിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധാരാളം യാത്രക്കാര്‍ കേരളത്തിലുണ്ട്. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ശീലമാണ് കേരളീയര്‍ക്കുള്ളതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.