എവി ഗോപിനാഥും എകെ ബാലനും കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം രാജിവച്ച മുതിര്‍ന്ന നേതാവ് എ വി ഗോപിനാഥ് സി പി ഐ എമ്മിലേക്കെന്ന് സൂചന. നവകേരള സദസ് പാലക്കാട്ടെത്തുന്നതിന് മുമ്പ് ഗോപിനാഥിന്റെ സി പി ഐ എം പ്രവേശനം ഉണ്ടാകും. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ എവി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി. ഗോപിനാഥിനൊപ്പം മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂടി സി പി ഐ എമ്മില്‍ ചേര്‍ന്നേക്കും.
Also Read; നവകേരള സദസിന് പിരിവു നല്‍കിയാല്‍ അവരെ ആ സ്ഥാനത്തുനിന്ന് നീക്കും; വി ഡി സതീശന്‍
ഇടത് നേതാക്കള്‍ ക്ഷണിച്ചാല്‍ നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന് എ വി ഗോപിനാഥ് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ് നടക്കുന്നതെന്നും രാഷ്ട്രീയം നടക്കാതെ പരിപാടിയില്‍ പങ്കെടുക്കുമെന്നുമായിരുന്നു ഗോപിനാഥിന്റെ പ്രതികരണം.