September 7, 2024
#Business #Movie #Top Four

ജോർജേട്ടൻസ് രാഗം തിയറ്ററിന്ന് പുതിയ അവകാശി

തൃശൂര്‍: രാഗം തിയറ്റർ ബിഎൽഎം മൾട്ടി സ്റ്റേറ്റ് ‘കോപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തു . ഇത് സംബന്ധിച്ച വിൽപ്പനക്കരാർ സംബന്ധിച്ച് നടപടി ക്രമങ്ങൾ നടന്ന് വരികയാണെന്ന് ജോർജേട്ടൻ രാഗം തിയേറ്റർ ഉടമ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 1974-ൽ ആണ് രാഗം തിയറ്റർ ആരംഭിക്കുന്നത്. 2015 ഫെബ്രുവരിയിൽ താൽകാലികമായി അടച്ചു .

1200-ലധികം ആളുകൾക്ക് ഇരിക്കാവുന്ന കേരളത്തിലെ ഏറ്റവും വലിയ ഒറ്റ സ്‌ക്രീൻ തിയേറ്ററുകളിൽ ഒന്നായിരുന്നു രാഗം. വർഷങ്ങൾക്ക് ശേഷം വലിയ നവീകരണത്തിന് ശേഷം 2018 ഒക്ടോബറിൽ തിയറ്റർ വീണ്ടും തുറന്നു. പുതിയ ശീതികരണ സംവിധാനവും എണ്ണൂറോളം പുഷ്ബാക് സീറ്റുകളാണ് തിയറ്ററിലുള്ളത് . മികച്ച ശബ്ദവിന്യാസത്തിനായി ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സംവിധാനവും തിയറ്ററിലുണ്ട്

Also Read; വില്ല നിർമിച്ച് തരാമെന്ന് പറഞ്ഞ് 18,70,000 തട്ടിയെടുത്തു; ശ്രീശാന്തിനെതിരേ വഞ്ചനാകുറ്റത്തിന് കേസ്

Leave a comment

Your email address will not be published. Required fields are marked *