നവകേരള സദസിന്റെ സംഘാടക നിരയില്‍ ബി ജെ പി നേതാവ്
തിരുവനന്തപുരം: നവകേരള സദസ്സിന്റെ തിരുവനന്തപുരം ചിറിയന്‍ കീഴ് മണ്ഡലത്തിലെ പരിപാടിക്ക് നേതൃനിരയില്‍ ബി ജെ പി അംഗം. മംഗലപുരം പഞ്ചായത്തംഗം കൂടിയായ തോന്നയ്ക്കല്‍ രവിയാണ് നവകേരള സദസ്സിന്റെ സബ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ബി ജെ പി നേതൃത്വം എതിര്‍ത്താലും പരിപാടിയില്‍ നിന്ന് പിന്‍മാറില്ലെന്ന് രവി അറിയിച്ചു.
Also Read; നവകേരള സദസ്സിന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്
നവകേരള സദസിനെ രാഷ്ട്രീയമായി കാണരുത്, ജനങ്ങളുടെ പ്രശ്‌നം മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും രവി വ്യക്തമാക്കി. ബി ജെ പിയുടെ മൂന്ന് അംഗങ്ങളും യു ഡി എഫിലെ ഒരംഗവും പഞ്ചായത്തില്‍ നടക്കുന്ന നവകേരളസദസിന് പിന്തുണയുമായി രംഗത്തുണ്ട്. ഇവര്‍ക്കെതിരെ നേതൃത്വം ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.