മഹുവ മൊയ്ത്രക്ക് കുരുക്ക് മുറുകുന്നു
ന്യൂഡല്‍ഹി ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. മഹുവ മൊയ്ത്രയുടെ ആനന്ദ് ദെഹദ്രായി നല്‍കിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്.
മഹുവയ്‌ക്കെതിരെയുള്ള പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റ്ര്‍ ചെയ്‌തേക്കും.കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ മഹുവ നടപടികള്‍ പൂര്‍ത്തിയാകും മുന്‍പ് ഹിയറിംഗ് ബഹിഷ്‌കരിച്ചിരുന്നു.
Also Read; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കൊച്ചിയിലേക്ക്
മഹുവയ്‌ക്കെതിരെ പരാതി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയും ലോക്പാലും നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്താനായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി ചേര്‍ന്ന് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെന്നാണ് മഹുവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. ദര്‍ശന്‍ ഹിരാനന്ദാനിക്ക് ചോദ്യങ്ങള്‍ അപ്ലോഡ് ചെയ്യാനായി ലോഗിന്‍ ഐഡിയും പാസ്വേഡും കൈമാറിയെന്ന് നേരത്തെ മഹുവ സമ്മതിച്ചിരുന്നു.