സൗഹൃദം കാട്ടി സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന പരാതി

മുംബയ്: 31കാരിയായ മെക്‌സിക്കന്‍ യുവതിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഡിസ്‌ക് ജോക്കിയായ (ഡിജെ) യുവതിയെ കൂടെയുള്ള സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസമാണ് ബാന്ദ്ര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. 35കാരനായ ഇയാള്‍ 2019 മുതല്‍ യുവതിയെ നിരന്തരമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇരുവരും മുംബയിലാണ് താമസിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ 2017ലാണ് ഇരുവരും പരിചയത്തിലാകുന്നത്. 2019 ജൂലായില്‍ യുവതിയെ ഇയാള്‍ ബാന്ദ്രയിലുളള വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പ്രതി യുവതിയെ പല തവണകളായി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Also Read; താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് വെളിപ്പെടുത്തി അനഘ രവി
പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നഗ്‌നചിത്രങ്ങള്‍ കാണിച്ച് യുവാവ് പണം തട്ടിയെടുക്കാനും ഭീഷണിപ്പെടുത്താനും ആരംഭിച്ചതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 2020ല്‍ മറ്റൊരു സ്ത്രീയുമായി പ്രതിയുടെ വിവാഹം കഴിഞ്ഞിരുന്നു, തുടര്‍ന്നും ഇയാള്‍ യുവതിയെ പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പ്രതിക്കെതിരെ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബാന്ദ്ര പൊലീസ് പറഞ്ഞു.