മുണ്ടുടുത്ത് വന്നപ്പോള്‍ കോലിയുടെ റസ്റ്ററന്റില്‍ കയറ്റിയില്ല…!

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിനെതിരെ ആരോപണവുമായി തമിഴ്‌നാട് സ്വദേശി. മുംബൈയിലെ റസ്റ്ററന്റില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ഭക്ഷണം കഴിക്കാനെത്തിയ തനിക്ക് പ്രവേശനം നിഷേധിച്ചെന്നാണ് തമിഴ്‌നാട് സ്വദേശി സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചത്.
ജുഹുവിലെ വണ്‍ 8 കമ്യൂണ്‍ എന്ന റസ്റ്ററന്റില്‍ പ്രവേശനം നിഷേധിക്കപ്പെട്ടെന്നാണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നത്. പത്ത് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു. തമിഴ്‌നാട്ടില്‍ ധരിക്കുന്ന വെള്ള ഷര്‍ട്ടും വേഷ്ടിയുമാണ് യുവാവിന്റെ വേഷം. സമൂഹമാധ്യമങ്ങളില്‍ ഇരുകൂട്ടരെയും അനുകൂലിച്ചും കമെന്റുകള്‍ നിറയുന്നു.
Also Read; ഛത്തീസ്ഗഢില്‍ സി പി ഐയെ വീഴ്ത്തിയത് എയര്‍കണ്ടീഷണര്‍…!