സര്‍ക്കാര്‍ ജോലി വാഗദാനം ചെയ്ത് പണം തട്ടിപ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോട്ടയം ഗവ.ജനറല്‍ ആശുപത്രിയില്‍ ജോലി വാഗദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ആരോഗ്യവകുപ്പിന്റെ പേരില്‍ നടത്തിയ നിയമനത്തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് പണം നഷ്ടമായെന്നാണ് വിവരം. ഇയള്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘത്തിനെതിരെ നിലവില്‍ അഞ്ചുപേര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 50,000 രൂപ മുതല്‍ 1.60 ലക്ഷം രൂപ വരെ ഇവരില്‍നിന്നും തട്ടിയെടുത്തതായും മൊഴികളിലുണ്ട്. എം.പി.
ക്വാട്ടയില്‍ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് തസതികയില്‍ ജോലി തരപ്പെടുത്തിനല്‍കാമെന്ന് പറഞ്ഞ് കരുനാഗപള്ളി സ്വദേശിയായ യുവതിയില്‍നിന്ന് 50,000രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്. ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യജ നിയമന ഉത്തരവും കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഉത്തരവുമായി യുവതി ആശുപത്രിയില്‍ ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടത്.
എന്നാല്‍, യുവതി സംഭവത്തില്‍ പരാതി നല്‍കിയിരുന്നില്ല. അതിനിടെ, അരവിന്ദ് വെട്ടിക്കല്‍ കൈമാറിയ വ്യാജ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യവകുപ്പാണ് പോലീസില്‍ പരാതി നല്‍കിയത്.
Also Read; ‘അമൃതേശ്വര ഭൈരവ’ ശില്പം സ്വന്തമാക്കി മോഹന്‍ലാല്‍
തുടര്‍ന്ന് വ്യാജ ഉത്തരവ് നിര്‍മിച്ചത് അരവിന്ദ് വെട്ടിക്കലാണെന്ന് കണ്ടെത്തിയ പോലീസ് സംഘം പത്തനംതിട്ടയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇല്ലാത്ത തസ്തികയുടെ പേരിലാണ് അരവിന്ദ് വെട്ടിക്കല്‍ പണം തട്ടിയതെന്നും ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ ഉത്തരവും വ്യാജസീലും ഇയാള്‍ നിര്‍മിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ കൂടുതല്‍പേരുണ്ടെന്നും മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിനുകൂടി പങ്കുള്ളതായും സംശയിക്കുന്നു.