ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ; പിരിച്ചെടുത്തത് 75 കോടി

അഹമ്മദാബാദ്: ഗുജറാത്തില്‍ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്‌ളാസ നിര്‍മിച്ച സംഘം ഒന്നരവര്‍ഷംകൊണ്ട് 75 കോടി രൂപ പിരിച്ചെടുത്തു. പ്രതികളുടെ സ്വാധീനത്തെ പേടിച്ച് ഔദ്യോഗിക ടോള്‍പ്‌ളാസ അധികൃതര്‍ പരാതി നല്‍കിയില്ല. സംഭവം വിവാദമായതോടെ അഞ്ച് പേരുടെ പേരില്‍ കേസെടുത്തു.
അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എന്‍.എച്ച്. എട്ട് എയില്‍ മോര്‍ബി ജില്ലയിലെ വാങ്കനേര്‍ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോള്‍ഗേറ്റ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിക്കാതെ കിടന്ന ഒരു ടൈല്‍ ഫാക്ടറിയുടെ സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മോര്‍ബിയില്‍നിന്ന് വാങ്കനേറിലേക്ക് വരുന്ന വാഹനങ്ങളെ ചുരുങ്ങിയ ടോള്‍ വാങ്ങിയാണ് കടത്തിവിടുന്നത്. ഔദ്യോഗിക ടോള്‍ ഗേറ്റില്‍ 110-600 രൂപ നിരക്കാണ് ഈടാക്കിയിരുന്നത്. അതേ സമയം 20-200 എന്ന നിരക്കിലാണ് വ്യാജടോള്‍ പിരിവ് നടത്തിയത്. അതിനാല്‍ തന്നെ യാത്രക്കാര്‍ ടോള്‍ കുറവുള്ള ഗേറ്റാണ് കൂടുതലായും തെരഞ്ഞെടുത്തിരുന്നത്. കൂടാതെ വാഹനങ്ങളെ വ്യാജ ഗേറ്റിലേക്ക് ആകര്‍ഷിക്കാന്‍ ദേശീയപാതയില്‍ കൂലിക്കാരെയും നിയോഗിച്ചിരുന്നു.
ടോള്‍പ്ലാസയുടെ യഥാര്‍ഥ കരാറുകാര്‍ പ്രതികള്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പോലീസ് നേരിട്ട് കേസെടുത്തിരിക്കുകയാണ്. സംഭവത്തെപ്പറ്റി ജില്ലാ കളക്ടര്‍ക്ക് നേരത്തേ പരാതി നല്‍കിയിരുന്നു എന്ന് ‘ഒറിജിനല്‍’ ടോള്‍ ഗേറ്റുകാര്‍ പറയുന്നുണ്ടെങ്കിലും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നാണ് പോലീസും ജില്ലാ അധികൃതരും പറയുന്നത്.
Also Read; വിരലടയാളം നല്‍കിയില്ലെങ്കിലും ആധാര്‍ കാര്‍ഡ് കിട്ടും