പ്രധാനമന്ത്രി ഇന്നെത്തും; അരലക്ഷം പേര്‍ പങ്കെടുക്കുന്ന റോഡ് ഷോ വൈകീട്ട് 6.30ന്

കൊച്ചി : രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി. വൈകീട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 6.30ന് അരലക്ഷത്തോളം ബി ജെ പി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു റോഡില്‍ ഗസ്റ്റ് ഹൗസ് വരെ നഗരം ദീപാലംകൃതമാക്കിയും കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ചും കഴിഞ്ഞു. വാദ്യമേളങ്ങളോടെയും നാടന്‍ കലാരൂപങ്ങളോടെയും നഗരം പ്രധാനമന്ത്രിയെ സ്വീകരിക്കും.
Also Read; ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും വൈകി
പുഷ്പങ്ങള്‍ ഒരുക്കുന്ന ചുമതല വനിതാ പ്രവര്‍ത്തകര്‍ക്കാണ്. ഇതിനായി 50 ല്‍ പരം പ്രവര്‍ത്തകരുണ്ട്. റോഡ്‌ഷോ വിജയിപ്പിക്കുന്നതിനായി ഇതിനകം പഞ്ചായത്ത് തലത്തില്‍ അഞ്ഞൂറിലധികം വാഹനങ്ങള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. അതിനാവശ്യമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആയിരം വളണ്ടിയര്‍മാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രവര്‍ത്തിക്കും. പ്രധാനമന്ത്രിയുടെ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് ബി ജെ പി സംസ്ഥാന നേതാക്കള്‍ നഗരത്തില്‍ ക്യാമ്പ് ചെയ്ത് മേല്‍നോട്ടം വഹിക്കുകയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം