കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് വിശദീകരിച്ച് രാഹുല്‍ ഗാന്ധി
മുംബയ്: കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് വിശദീകരിച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ബിജെപി അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ഉദാഹരണങ്ങള്‍ നിരത്തിയായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്.
Also Read ;ഇലക്ട്രല്‍ ബോണ്ട് കേസ്; ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും
‘അധികാരത്തോടാണ് നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അധികാരം എന്താണ് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആ രാജാവിന്റെ ആത്മാവ് ഇവിഎം, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നിവിടങ്ങളില്‍ കുടികൊള്ളുകയാണ്. കേന്ദ്ര ഏജന്‍സികളെ ഭയന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഒരു മുതിര്‍ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറി. പിന്നീട് അദ്ദേഹം സോണിയാ ഗാന്ധിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞ് കരഞ്ഞു. സോണിയാ ജി, എനിക്ക് ഇക്കാര്യം പറയുന്നതില്‍ ലജ്ജയുണ്ട്. ഇവര്‍ക്കെതിരെ പോരാടാന്‍ എന്റെ കയ്യില്‍ അധികാരമില്ല. എനിക്ക് ജയിലില്‍ പോകാനും സാധിക്കില്ല. എന്നാണ് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞത്. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ‘ – രാഹുല്‍ ഗാന്ധി പറഞ്ഞു.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം