ജയിച്ചാല്‍ കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രി;കേരളത്തില്‍ എന്‍ഡിഎ ഇത്തവണ രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രന്‍

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തിയും പഴിചാരിയും മുന്നണികള്‍ തെരഞ്ഞെടുപ്പിന് ഓളം സൃഷ്ടിക്കുകയാണ്. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ പറയുന്നതോടൊപ്പം മറ്റുളളവരെ കുറ്റപ്പെടുത്താനും മടിക്കാറില്ല. അത്തരത്തില്‍ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പിനെ ചൂട് പിടിപ്പിക്കുന്നത്. കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുണ്ടെന്നും ഇത്തവണ എന്‍ഡിഎ കേരളത്തില്‍ രണ്ടക്കം കടക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.എന്‍ഡിഎയുടെ ഈ മുന്നേറ്റത്തില്‍ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വെപ്രാളമാണെന്നുമാണ് സുരേന്ദ്രന്റെ പരാമര്‍ശം.
Also Read; രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
കൃഷ്ണകുമാറിനെ ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കും. ഒന്നും ജയിക്കാതെ രണ്ട് മന്ത്രിമാരെ തന്നു. ആനി രാജ മത്സരിക്കുന്നയിടത്ത് ഡി രാജ പ്രചരണത്തിന് എത്തുന്നില്ലെന്നും. വയനാട് കൊടി ഒഴിവാക്കിയുള്ള യുഡിഎഫ് പ്രചരണത്തില്‍ ലീഗിന് ആത്മാഭിമാനം നഷ്ടമായി എന്നും സുരേന്ദ്രന്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയതിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിക്കുന്ന സ്ഥിതിയുണ്ടായി. കേരളത്തില്‍ ഇത് ആദ്യമാണന്നും സുരേന്ദ്രന്‍ സൂചിപ്പിച്ചു.
കേരളത്തിലെ എംപിമാര്‍ ‘ഫ്ളക്സ് ബോര്‍ഡ് എംപിമാര്‍’ ആണെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ എംപി മാര്‍ സ്വന്തം പേരിലാക്കി ഫ്ളക്സ് ബോര്‍ഡ് വെക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അവര്‍ക്ക് സ്വന്തമായൊന്നും അവകാശപ്പെടാനില്ലാത്തതുകൊണ്ടാണ് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.വനം വന്യജീവി പ്രശ്നത്തിന് ഇടതു പക്ഷത്തിനോ യുഡിഎഫിനോ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വന്യജീവി പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് എന്‍ഡിഎ വാഗ്ദാനം ചെയ്തു.
രാഹുല്‍ ഗാന്ധി വര്‍ഗീയ ശക്തികളെ കൂട്ടിപ്പിടിക്കുന്നു.രാഹുല്‍ ഗാന്ധിയ്ക്ക് പിഎഫ്‌ഐ, പിണറായി വിജയന് പിഡിപി, ഇതാണ് കൂട്ടുകെട്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. വര്‍ഗീയ ശക്തിയുടെ പിന്‍ബലത്തിലാണ് ഇടതുപക്ഷവും യുഡിഎഫും മത്സരിക്കുന്നത്. സിഎഎയും കേരള സ്റ്റോറിയുമാണ് പിണറായിയുടെ പ്രധാന വിഷയം.അല്ലാതെ വികസനം ചര്‍ച്ച ചെയ്യാന്‍ ഇരുകൂട്ടരും തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.അതുകൊണ്ട് തന്നെ ജനം ഇത് തള്ളിക്കളയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.