ഭൂചലനത്തില്‍ ഞെട്ടിവിറച്ച് തയ്വാന്‍
തായ്‌പേയ്: തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലര്‍ച്ചെ വരെ തയ്വാന്റെ കിഴക്കന്‍ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങള്‍. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ ചിലത് തയ്വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നുഈ ഭൂചലനങ്ങളില്‍ ഭൂരിപക്ഷവും ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
Also Read ;തൃശൂരില്‍ കാട്ടാന കിണറ്റില്‍ വീണു, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഏപ്രില്‍ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടര്‍ചലനങ്ങളാണ് തയ്വാനിലുണ്ടായത്. ഏപ്രില്‍ മൂന്നിനുണ്ടായ ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ചതും ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തതുമായ ഒരു ഹോട്ടല്‍ കെട്ടിടം ഒരുവശത്തേക്ക് ചെറുതായി ചാഞ്ഞിരിക്കുകയാണെന്ന് ഹുവാലിയനിലെ അഗ്‌നിശമന വിഭാഗം അറിയിച്ചു.
2016ല്‍ തെക്കന്‍ തയ്വാനിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു. 1999ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































