പാലാ രൂപതാ ബിഷപ്പിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി; പ്രാതല്‍ കഴിക്കാന്‍ വന്നതാണെന്ന് മറുപടി

പാലാ:പരസ്യം പ്രചാരണം അവസാനിച്ചിരിക്കെ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ബിഷപ്പുമായി സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഈ സന്ദര്‍ശനം തികച്ചും സ്വകാര്യ സന്ദര്‍ശനം ആണെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.കൂടാതെ ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് ഇന്നത്തെ സന്ദര്‍ശനെത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ബിഷപ്പുമായി എന്തൊക്കെ സംസാരിച്ചു എന്നത് പറയാന്‍ കഴിയില്ലെന്നും പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു, വന്നു പ്രാതല്‍ കഴിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു. നിശബ്ദ പ്രചാരണം മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകയോട് പരിഹാസ പരാമര്‍ശവും നടത്തി. മേഡം മാറിനില്‍ക്കൂ, അല്ലെങ്കില്‍ അടുത്ത കേസ് ആവും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.