തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഇവിടെയുള്ള കാര്‍ഷിക സര്‍വകലാശാലയുടെ ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് ഇന്ന് രാവിലെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരണപ്പെട്ടത്.
Also Read; KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി; ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍
ഇരുവരും വെള്ളാനിക്കര സ്വദേശികളാണ്. രാവിലെയോടെ ബാങ്ക് തുറക്കുന്നതിന് മുമ്പ് ഇവിടെ വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിഞ്ഞത്. ഇതിന് പിന്നാലെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിയുകയും ചെയ്തു. ഇവരാണ് പിന്നാലെ പോലീസിനെ വിളിച്ച് ഈ സംഭവം അറിയിച്ചത്.
ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷന്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ആന്റണിയെ മര്‍ദ്ദനമേറ്റ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇരുവരും തമ്മില്‍ ജോലി സംബന്ധമായ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്.
ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും, മറ്റെയാളുടെ മൃതദേഹം സമീപത്ത് തന്നെയുള്ള ഒരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യ ആണെന്നുള്ള കാര്യം ഉറപ്പിക്കാന്‍ കഴിയൂ എന്നാണ് മണ്ണുത്തി പോലീസ് വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്ത് വരുന്നവരാണ് ഇവര്‍.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം