ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ച സംഭവം: യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ്
കൊച്ചി: എറണാംകുളത്തെ ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവ്.ചികിത്സയില്‍ കഴിയുന്ന യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹ സന്നദ്ധത അറിയിച്ചത്.
ഇരുവരും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ഇവരുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഹോസ്റ്റലില്‍ പ്രസവിച്ച സംഭവത്തിന് പിന്നാലെയാണ് രണ്ടുപേരുടെയും വീട്ടുകാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് വീട്ടുകാരുമായും നടത്തിയ ചര്‍ച്ചയില്‍ അവരും വിവാഹത്തെ എതിര്‍ത്തില്ല.ആശുപത്രിയില്‍ നിന്ന് യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഞായറാഴ്ചയാണ് എറണാകുളം നഗരമധ്യത്തിലുള്ള ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചത്. യുവതിയുടെ കൂട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അമ്മയെയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.