ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി
കേരള സര്‍ക്കാരിന്റെ കീഴില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ സോപാനം കാവല്‍/ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഴാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് സോപാനം കാവല്‍/ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് പോസ്റ്റുകളിലായി മൊത്തം 27 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 മേയ് 3 മുതല്‍ 2024 മേയ് 20 വരെ അപേക്ഷിക്കാം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി അപേക്ഷിക്കാന്‍
118 രൂപ ഫീസടച്ച്, ദേവസ്വം ഓഫീസില്‍നിന്ന് മെയ് 18 വരെ അപേക്ഷാഫോം വാങ്ങാം (എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് ജാതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് ഹാജരാക്കിയാല്‍ അപേക്ഷാഫോം സൗജന്യമായി ലഭിക്കും).
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://guruvayurdevaswom.nic.in/
കുറിപ്പ് : അപേക്ഷഫോം തപാല്‍ മാര്‍ഗ്ഗം ലഭിക്കുന്നതല്ല.
വയസ്സ്, യോഗ്യതകള്‍, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം.
വിലാസം:
അഡ്മിനിസ്‌ട്രേറ്റര്‍,
ഗുരുവായൂര്‍ ദേവസ്വം,
ഗുരുവായൂര്‍ – 680101
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 20 (5 pm).
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം