‘കെഎസ്ഇബിയുടെ അനാസ്ഥ’; കട വരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് കോഴിക്കോട് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന് മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. കനത്ത മഴയെ തുടര്‍ന്ന് സ്കൂട്ടര്‍ നിര്‍ത്തി കട വരാന്തയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്.
‘കെഎസ്ഇബിയുടെ അനാസ്ഥ’; കട വരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
ഹെലികോപ്റ്റര്‍ അപകടം: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു അപകടം. മരണ കാരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തൂണിനരികിലൂടെ കടന്നുപോകുന്ന സര്‍വീസ് വയറില്‍ ഷോക്കുണ്ടെന്ന് രണ്ടുദിവസം മുമ്പ് പരാതിപ്പെട്ടിരുന്നു. ഇന്നലെ രാത്രി മറ്റൊരാള്‍ക്കും ഷോക്കേറ്റു. എന്നാല്‍, ഈ പരാതി കെഎസ്ഇബി അവഗണിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി കണക്ഷന് കട്ട് ചെയ്തത് ഇന്ന് രാവിലെയാണ്. സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം