പന്തീരാങ്കാവ് കേസ് : യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായതായി ഡോക്ടറുടെ മൊഴി
കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസില്‍ യുവതി ഗാര്‍ഹിക പീഡനം നേരിട്ടതായി ഡോക്ടറുടെ നിര്‍ണായക മൊഴി.ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതി മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സ്‌കാനിങ് നടത്താന്‍ നിര്‍ദേശിച്ചിരുന്നെന്നും പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.
അതേസമയം കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. 27നാണ് കേസ് വീണ്ടും പരിഗണിക്കുക.പോലീസ് റിപ്പോര്‍ട്ടും കോടതി തേടിയിട്ടുണ്ട്.പ്രതികള്‍ക്കെതിരെ 448 എ, 324 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കോടതി ഹര്‍ജി പരിഗണിക്കുന്നുണ്ടെങ്കിലും പ്രതികളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഉടന്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ വേണ്ടി രണ്ട് തവണ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റായതോടെ ഇവര്‍ അന്വേഷണ സംഘത്തിന്റെ മുന്നില്‍ എത്തിയിരുന്നില്ല.
രാഹുലിന്റെ കാറില്‍ നിന്നും കണ്ടെത്തിയ രക്തക്കറ പരിശോധനയില്‍ ഭാര്യയുടേതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് കേസില്‍ പ്രധാന തെളിവായി മാറും. ബന്ധുക്കളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ രാഹുലിനെ തിരികെ നാട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കും. രാഹുലിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.