കേരളത്തില്‍ ഏഴ് ദിവസം വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ദിവസം വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജൂണ്‍ രണ്ടുവരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read; സ്വര്‍ണക്കടത്ത്; പേഴ്സണല്‍ സ്റ്റാഫിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ശശിതരൂര്‍
കഴിഞ്ഞ ദിവസം എല്ലാ ജില്ലകളിലും ശരാശരിയില്‍ കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തലസ്ഥാനത്ത് ഒന്നര മണിക്കൂറില്‍ 52 മില്ലി മീറ്ററും നോര്‍ത്ത് പറവൂറില്‍ രണ്ടു മണിക്കൂറില്‍ 94 മില്ലി മീറ്ററും മഴ പെയ്തു. കളമശേരിയില്‍ ഒരു മണിക്കൂറില്‍ 60 മില്ലീ മീറ്ററും കണ്ണൂര്‍ ചേരുവഞ്ചേരിയില്‍ അര മണിക്കൂറില്‍ 61 മില്ലി മീറ്റര്‍ മഴയുമാണ് പെയ്തത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































