ബീഹാറില്‍ ഉഷ്ണതരംഗം ; ചൂട് 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍, മരണം 22
പട്ന: തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ബീഹാറില്‍ ഉഷ്ണതരംഗവും കൂടുന്നു. 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് കൂടിയതോടെ മരണം 22 ആയി.
ഔറംഗബാദില്‍ മാത്രം ഉഷ്ണതരംഗം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കൈമൂര്‍ ജില്ലയില്‍ മരിച്ച നാല് പേരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഓഫീസറാണ്. ബിഹാറിലെ അറാഹില്‍ മൂന്ന് പേരാണ് മരിച്ചത്.
Also Read ; ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങി ; എസ്‌ഐക്കും എസ്എച്ച്ഒയ്ക്കും സസ്‌പെന്‍ഷന്‍
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ രണ്ട് പേര്‍ നേരത്തെ കൊടും ചൂടില്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. നിരവധി പോലീസുകാരാണ് ചികിത്സയിലുള്ളത്. ‘കൊടും ചൂടിലും തെരഞ്ഞെടുപ്പ് നടത്തുന്നത് ഒരു വെല്ലുവിളിയാണ്. എങ്കിലും തെരഞ്ഞെടുപ്പ് നടത്തണം. വെയിലത്ത് ഇറങ്ങാതിരിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാനും പരമാവധി എല്ലാവരും ശ്രമിക്കണമെന്നാണ് ബിഹാര്‍ ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..