70 കോടി കളക്ഷനുമായി ടര്‍ബോ ജോസും കൂട്ടരും മുന്നേറുന്നു

മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ 70 കോടി കളക്ഷന്‍ നേടി മുന്നേറുന്നു. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ഈ സിനിമ കാണാന്‍ വന്‍തിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ ടര്‍ബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞു.
Also Read ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം; ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ
കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാന്‍ ‘ടര്‍ബോ’യ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.
സൗദി അറേബ്യയുടെ സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായി ‘ടര്‍ബോ’ മാറി. വെറും 8 ദിവസം കൊണ്ടാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ‘മഞ്ഞുമ്മല്‍ ബോയ്സി’നെ ‘ടര്‍ബോ’ പിന്നിലാക്കിയത്. സൗദി അറേബ്യയില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ‘ടര്‍ബോ’ സ്വന്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിലും ‘ടര്‍ബോ’യുടെ കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം