ഭക്ഷണം വാങ്ങി പക്ഷെ പണം നല്‍കിയില്ല, ചോദിച്ചതിന് ഹോട്ടലില്‍ എസ്‌ഐയുടെ അതിക്രമം ; കേസ് എടുത്ത് പൊലീസ്
കോഴിക്കോട്: ഹോട്ടലില്‍ അതിക്രമം കാണിച്ചതിന് ഗ്രേഡ് എസ്‌ഐക്കെതിരെ പൊലീസ് കേസ് എടുത്തു. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എ രാധാകൃഷ്ണനെതിരെയാണ് കേസ്. വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കാത്തത് ചോദ്യം ചെയ്തതിന് ഇയാള്‍ ഹോട്ടലില്‍ അതിക്രമം കാണിക്കുകയായിരുന്നു.
Also Read ; സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; പവന് 240 രൂപ വര്‍ദ്ധിച്
എസ്‌ഐ ഭക്ഷണം പാഴ്‌സല്‍ വാങ്ങിയ ശേഷം പണം നല്‍കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഈ ഹോട്ടലില്‍ നിന്ന് എസ്‌ഐ സ്ഥിരമായി ഇങ്ങനെ ഭക്ഷണം വാങ്ങിയിരുന്നെന്നാണ് വിവരം. ഇനി മുതല്‍ ഇങ്ങനെ ഭക്ഷണം നല്‍കേണ്ടെന്ന് ഹോട്ടലുടമ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. അങ്ങനെ ജീവനക്കാര്‍ പണം ചോദിച്ചതോടെ എസ്‌ഐ അവരെ അസഭ്യം പറയുകയും ഹോട്ടലില്‍ അതിക്രമം കാണിക്കുകയുമായിരുന്നു. പിന്നാലെ ഹോട്ടല്‍ ഉടമ പൊലീസില്‍ പരാതി നല്‍കി.
അതിനിടെ പ്രശ്‌നം ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടന്നു. എന്നാല്‍, അപ്പോഴേക്കും എസ്‌ഐ ഹോട്ടലില്‍ അതിക്രമം കാണിച്ചതിന്റെ വിഡിയോ ദൃശ്യം പുറത്തായിരുന്നു. തുടര്‍ന്ന് കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. അതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഗ്രേഡ് എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം