നരേന്ദ്ര മോദി സര്‍ക്കാരിന് ആര്‍എസ്എസിന്റെ മുന്നറിയിപ്പ് ; മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കണം
ഇംഫാല്‍: നരേന്ദ്ര മോദി സര്‍ക്കാരിന് ആര്‍എസ്എസിന്റെ മുന്നറിയിപ്പ്. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്.ഒരു വര്‍ഷമായി അശാന്തമായി തുടരുന്ന മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കണമെന്നും പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുതെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് നാഗ്പൂരില്‍ പറഞ്ഞു. അധികാരമേറ്റ് രണ്ടാം ദിവസം ഇത്തരമൊരു മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാരിന് ആര്‍എസ്എസ് നല്‍കിയെന്നത് പ്രധാനമാണ്.
Also Read ; 8 വര്‍ഷത്തിനിടെ 1000 ബാറുകള്‍ പക്ഷേ കുട്ടികള്‍ക്ക് സീറ്റില്ല ; സഭയില്‍ പ്രതിപക്ഷ ബഹളം
സര്‍ക്കാര്‍ രൂപീകരണം നടന്ന സാഹചര്യത്തില്‍ ഇനി ജനകീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണം മര്യാദകള്‍ ലംഘിച്ചെന്നും അസത്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടെന്നും ഭാഗവത് പറഞ്ഞു.എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്നും വസുധൈവ കുടുംബകം എന്ന ഉപനിഷത് വചനം ഉദ്ധരിച്ച് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് ത്രിതീയ വര്‍ഷ പരിശീലന പരിപാടിയുടെ സമാപനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































