കുവൈറ്റ് തീപിടിത്തം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍

ന്യൂഡല്‍ഹി: കുവൈറ്റിലെ മംഗഫില്‍ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് രക്ഷാ ദൗത്യത്തിനായി ഇന്ത്യന്‍ വ്യോമസേനയും. ഇതിനായി ഡല്‍ഹി എയര്‍ ബേസില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ സജ്ജമായിട്ടുണ്ടെന്നാണ് വിവരം. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഉടന്‍ പുറപ്പെടും. വ്യോമസേനയുടെ സി 130 ജെ വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. അതേസമയം കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിനിടെ കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം നല്‍കും.