#kerala #Movie #Top News #Trending

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് സോഷ്യല്‍ മീഡിയില്‍ വന്‍ ചര്‍ച്ച ; ട്രോളോട് ട്രോള്‍

പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 11നാണ് തിയേറ്ററിലെത്തിയത്. വിനീത് ശ്രീനിവാസന്റ സംവിധാനത്തില്‍ ഒരുങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം 1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പ്രതിപാദിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ നിവിന്‍ പോളിയുടെ നിതിന്‍ മോളിയായുള്ള മാസ് എന്‍ട്രിയും ഏറെ ശ്രദ്ധേയമായിരുന്നു.

Also Read ;പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി പിറകില്‍ നിന്നടിക്കും, കടന്നുകളയും; ആശങ്കയില്‍ കരിവെള്ളൂരുകാര്‍

ആദ്യ ദിവസങ്ങളില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ച സിനിമ പ്രേക്ഷക പ്രതികരണങ്ങളില്‍ പതിയെ റിവേഴ്‌സ് ഗിയറിലേയ്ക്ക് മാറി. ഒരാഴ്ച പിന്നിട്ടതോടെ സിനിമയ്ക്ക് ലഭിച്ചത് മിക്‌സഡ് റിവ്യൂകളായിരുന്നു. വിനീത് ശ്രീനിവാസന്‍ ചിത്രം എന്ന നിലയില്‍ ശ്രദ്ധ നേടിയെങ്കിലും തിയേറ്ററോട്ടം കഴിഞ്ഞ് ഒടിടിയിലെത്തിയതിന് പിന്നാലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. സിനിമയിലെ ക്രിഞ്ച് ഡയലോഗ് എന്ന പരാമര്‍ശം മുതല്‍ പ്രണവ് മോഹന്‍ലാലിന്റെയും ധ്യാന്‍ ശ്രീനിവാസന്റെയും വയസായുള്ള മേക്കപ്പിനെ കുറിച്ച് വരെ നിരവധി ട്രോളുകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എക്‌സിലുമെല്ലാം നിറയുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സ്പൂഫ് ഗണത്തില്‍ പെടുന്ന സിനിമയാണെന്നും മുതിര്‍ന്നവരെപ്പോലെ മേക്കപ്പ് ഇട്ട് കുട്ടികള്‍ വന്ന ഫ്‌ലിപ് കാര്‍ട്ടിന്റെ പഴയ പരസ്യം പോലെയുണ്ടെന്നും കമന്റുകള്‍ വന്നു. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി ശ്രദ്ധേയമാകുന്ന സിനിമകള്‍ ഒടിടിയിലെത്തുമ്പോള്‍ മോശം സിനിമയാകുന്നതും, മോശം റിവ്യുവുമായി തിയേറ്ററില്‍ പരാജയപ്പെട്ട് ഒടിടിയില്‍ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും ഉണ്ട്. മലയാളത്തിലും മറ്റ് ഭാഷകളിലും ഇതിന് ഉദാഹരണങ്ങളുണ്ട്.

അത്തരം സിനിമകളുടെ പട്ടികയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രവും ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്.എന്നാല്‍ വിനീത് ശ്രീനിവാസന്‍ സിനിമാ ആസ്വദകര്‍ ട്രോളുകള്‍ക്കെതിരെ പ്രതികരിക്കുന്നുണ്ട്. സിനിമയ്ക്ക് പിന്തുണയും അറിയിക്കുന്നുണ്ട്. ഈ ട്രെന്‍ഡ് ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെങ്കില്‍ അതൊരു കൗതുകമാകും. ഇനി ഒടിടിയിലേയ്ക്ക് വരാനിരിക്കുന്നത് ആടുജീവിതവും മമ്മൂട്ടിയുടെ ടര്‍ബോയും ഗുരുവായൂര്‍ അമ്പലനടിയിലും തുടങ്ങി തിയേറ്ററില്‍ വിജയിച്ച സിനിമകളാണ്. ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ഈ സിനിമകള്‍ക്ക് കാത്തുവെച്ചിരിക്കുന്ന സ്വീകരണം ഏതുനിലയിലാണെന്ന് കാത്തിരുന്ന് കാണാം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *