വീണാ ജോര്‍ജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ല , കേന്ദ്രമന്ത്രി പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട് ; പ്രതികരണവുമായി ഗവര്‍ണര്‍

തൃശ്ശൂര്‍: കുവൈറ്റിലെ അപകടത്തെ തുടര്‍ന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ യാത്ര കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിലെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
Also Read ; ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ്
ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്താണ്് കാര്യം. കുവൈത്തില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ ചെലവിടാന്‍ മന്ത്രി വീണ ജോര്‍ജ് പോയിട്ട് കാര്യമില്ലെന്നും കേന്ദ്ര മന്ത്രി കുവൈറ്റില്‍ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. എല്ലാ മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരുന്നു. വീണ ജോര്‍ജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലം ബോംബ് സംസ്‌കാരത്തിനും കലാപത്തിനുമുള്ള തിരിച്ചടിയാണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ബോംബ് സംസ്‌കാരം നിഷേധിച്ചതിന്റെ തെളിവാണ് കണ്ണൂരിലെ വിജയം. ഒരു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങിയ ലോക കേരള സഭക്ക് മൂന്നു ദിവസം മുമ്പാണ് ക്ഷണിച്ചത്. ഇതിന് മുന്‍പ് നടന്ന ലോകകേരള സഭയിലൊന്നും ക്ഷണമുണ്ടായിരുന്നില്ല. ഗവര്‍ണര്‍ക്കു വരെ ഈ നാട്ടില്‍ രക്ഷയില്ല. ജനാധിപത്യ രീതിയിലുള്ള സമരമല്ല തനിക്കെതിരെ നടന്നത്. തന്റെ കാര്‍ വരെ തകര്‍ത്ത ആക്രമികള്‍ക്ക് മുഖ്യമന്ത്രി കൈ കൊടുത്തു. ഗവര്‍ണരുടെ സ്ഥാനത്തിന് വില കല്‍പ്പിക്കുന്നില്ല. അങ്ങനെ ഉള്ളപ്പോള്‍ താന്‍ എന്തിന് പോകണമെന്നും അദ്ദേഹം ചോദിച്ചു.