ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കംചെയ്യണം ; യൂട്യൂബിന് കത്തെഴുതി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

കൊച്ചി: യൂട്യൂബില്‍ നിന്ന് ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കണമെന്നാവശ്യപ്പെട്ട് യൂട്യൂബ് മോഡറേഷന്‍ ടീമിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കത്തെഴുതിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വ്‌ലോഗര്‍മാരുടെയും യൂട്യൂബര്‍മാരുടേയും ഇത്തരം വീഡിയോകള്‍ അപകടരമായ രീതിയില്‍ വാഹനം ഓടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ചെറുപ്പക്കാരെ വന്‍തോതില്‍ സ്വാധീനിക്കുന്നുണ്ടെന്നുമാണ് യൂട്യൂബിനയച്ച കത്തില്‍ പറയുന്നത്.
Also Read ; രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ (RCFL)നല്ല ശമ്പളത്തില്‍ ജോലി
അതേസമയം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത ഇത്തരം വീഡിയോകള്‍ മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തിന് സമയംവേണമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വ്‌ലോഗര്‍മാരും യൂട്യൂബര്‍മാരും നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും ഹരിശങ്കര്‍ വി മേനോനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഓട്ടോ ഷോ അടക്കമുള്ള പ്രവൃത്തികള്‍ കലാലയങ്ങളില്‍ ഉണ്ടാകരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറെയും ഉന്നതവിദ്യാഭ്യാസ ഡയറക്ടറെയും അറിയിച്ചിട്ടുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു. എല്‍ഇഡി ലൈറ്റുകളടക്കം സ്ഥാപിച്ച വാഹനങ്ങളില്‍ വിനോദയാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമല യാത്രാവാഹനങ്ങളിലും ഈ നിബന്ധനകളുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിഷയം 25-ന് വീണ്ടും പരിഗണിക്കും.