#gulf #Top News

കുവൈറ്റില്‍ വീണ്ടും തീപിടുത്തം; 9 പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ കുവൈറ്റ് തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് കുവൈറ്റില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.

Also Read ; ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസ് ; സത്യഭാമ കോടതിയില്‍ ഹാജരായി

ഇന്ന് രാവിലെയാണ് മെഹബൂലയിലെ ബ്ലോക്ക് ഒന്നില്‍ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടര്‍ന്നുകയറിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *