യൂറോ കപ്പില്‍ സ്കോട്ലന്ഡിനെ തകര്‍ത്ത് ജര്‍മനി തുടങ്ങി
മ്യൂണിച്ച്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ജര്‍മനിക്ക് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയരായ ജര്‍മ്മനി വിജയം സ്വന്തമാക്കിയത്. ഫ്ളോറിയന്‍ വിര്‍ട്സ് (10), ജമാല്‍ മുസിയാല (19), കൈ ഹാവെര്‍ട്സ് (45+1), നിക്ലാസ് ഫുള്‍ക്രുഗ് (68), എംറെ കാന്‍ (90+3) എന്നിവരാണ് ജര്‍മ്മനിയ്ക്ക് വേണ്ടി വലകുലുക്കിയത്. അതേസമയം ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്കോട്ട്ലന്‍ഡിന് ആശ്വാസമായത്.
Also Read ; സുരേഷ്ഗോപിവീണ്ടും ലൂര്‍ദ് മാതാ പള്ളിയിലെത്തി; സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു
ടൂര്‍ണമെന്റില്‍ ജര്‍മ്മനിയുടെ ആദ്യ ഗോളിന് അവകാശിയായതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 21കാരന് ഫ്ലോറിയന്‍ വിര്‍ട്സ്. യൂറോ കപ്പില്‍ ജര്‍മനിക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് താരം സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. സ്കോട്ട്ലന്‍ഡിനെതിരെ ഗോള്‍ നേടുമ്പോള്‍ 21 വര്‍ഷവും 42 ദിവസവുമായിരുന്നു വിര്‍ട്സിന്റെ പ്രായം. കൈ ഹാവര്‍ട്സിന്റെ റെക്കോഡാണ് ഇതോടെ വിര്‍ട്സ് പഴങ്കഥയാക്കിയത്. 2020 യൂറോ കപ്പിലാണ് 22കാരനായ ഹാവര്‍ട്സ് ജര്‍മ്മനിക്ക് വേണ്ടി ഗോള്‍ നേടിയത്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം