#kerala #Top Four

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ശൈലി; മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമായി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ശൈലിയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികക്ക് നല്‍കിയ അഭിമുഖത്തിലാണ് സാദിഖലി തങ്ങളുടെ വിമര്‍ശനം. എം കെ രാഘവനെതിരെ കരീംക്കായായും ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വന്നതും ഇതിന് ഉദാഹരണമാണ്.

Also Read ;കുവൈറ്റ് തീ പിടിത്തം വലിയ ദുരന്തമാണെന്നും അതീവ ദു:ഖകരമായ സംഭവമാണെന്നും മനുഷ്യത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു എന്നും വി മുരളീധരന്‍വി മുരളീധരന്‍

സമുദായത്തിലെ സംഘടനകളുടെ പൊതുവായ പ്ലാറ്റ്ഫോമാണ് മുസ്ലിം ലീഗ്. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ അധിഷ്ഠിതമായ മതനിരാസ അടിത്തറയിലുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് സമസ്തയെ ശിഥിലമാക്കാന്‍ മോഹമുണ്ടാകും. മുസ്ലിംലീഗിന്റെ വഴിത്താരയിലേക്ക് സമസ്തയുടെ പേരില്‍ മരചീള് ഇടാന്‍ ശ്രമിച്ച സിപിഐഎമ്മിന് വലിയ പ്രഹരമാണ് ലഭിച്ചത്. ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സിപിഐഎം ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഇടതില്ലെങ്കില്‍ മുസ്ലീങ്ങള്‍ രണ്ടാംതരം പൗരന്മാര്‍ ആകും എന്ന് പറയുന്നതൊക്കെ തമാശയാണ്. അതൊക്കെ ശത്രുക്കളുടെ വെറും വ്യാമോഹം മാത്രമാണ്. മതനിരാസത്തില്‍ ഊട്ടിയ കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞാണ് കേരളത്തില്‍ സിപിഐഎം മാര്‍ക്കറ്റ് ചെയ്യുന്നത്. ഇസ്ലാമോഫോബിയയാണ് പിണറായി പൊലീസിന്റെ മുഖമുദ്രയെന്ന് ഘടകകക്ഷിയായ സിപിഐ പോലും ആരോപിച്ചിരുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ബിജെപിയുടെ ഭൂരിപക്ഷ പ്രീണനവും അരികുവല്‍ക്കരണവും പ്രഖ്യാപിതമാണ്. എന്നാല്‍, മതേതര കക്ഷികളും തിരഞ്ഞെടുപ്പില്‍ മുസ്ലിമുകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ മടിക്കുകയാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിമുകളില്‍ ഒരാള്‍ പോലും മന്ത്രിസഭയില്‍ ഇല്ലെന്നത് അതീവ ഗൗരവരമാണ്. മുസ്ലിം അപരവല്‍ക്കരണം ബഹുസ്വരതയുടെ പേരില്‍ ലോകം ആദരവോടെ നോക്കിക്കാണുന്ന ഇന്ത്യയുടെ യശ്ശസ്സിന് മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *