സമയത്ത് പരിപാടി തുടങ്ങിയില്ല;സിബിസി വാര്യര്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ദേഷ്യപ്പെട്ട് പിണങ്ങിപ്പോയി മുന്‍ മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: സിബിസി വാര്യര്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് പിണങ്ങിപ്പോയി മുന്‍ മന്ത്രി ജി സുധാകരന്‍. സമയത്ത് പരിപാടി തുടങ്ങാത്തതില്‍ ദേഷ്യപ്പെട്ടാണ് ഇറങ്ങിപോയത്. 10 മണി കഴിഞ്ഞിട്ടും തുടങ്ങാതായപ്പോള്‍ സംഘാടകനെ വിളിച്ച് ചോദിച്ചു. എന്നിട്ടും പരിപാടി തുടങ്ങാന്‍ വൈകിയതോടെ ദേഷ്യപ്പെട്ട് പോവുകയായിരുന്നു.
പരിപാടിയില്‍ ജി സുധാകരനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. സജി ചെറിയാനായിരുന്നു ഉദ്ഘാടകന്‍. സജി ചെറിയാനും സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസറും സംസ്ഥാന കമ്മിറ്റി അം?ഗം സി ബി ചന്ദ്രബാബു അടക്കമുള്ളവര്‍ എത്തിയിരുന്നില്ല തുടര്‍ന്നാണ് പരിപാടി തുടങ്ങാന്‍ വൈകിയത്. ഹരിപ്പാട് എസ് ആന്‍ഡ് എസിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
പിണങ്ങിപ്പോയ ജി സുധാകരനെ സംഘാടകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എന്നാല്‍ ചാലുമ്മൂടില്‍ മറ്റൊരു പരിപാടി ഉള്ളതുകൊണ്ടാണ് അദ്ദേഹം പോയതെന്നാണ് പരിപാടിയുടെ മുഖ്യസംഘാടകനും ജില്ലാ സെക്രട്ടറിയേറ്റ് അം?ഗവുമായ എം സത്യപാലന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം