തൃശ്ശൂരില്‍ വീണ്ടും ഭൂചലനം; ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍
തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.56-ന് ജില്ലയുടെ വടക്കന്‍ മേഖലയായ കുന്നംകുളം, ചൂണ്ടല്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Also Read ; മാപ്പ് പറയണം;ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം നേതാവ് ഇപി ജയരാജന്‍
റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കേച്ചേരി, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ദിവസം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലത്ത് 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്റുകള്‍ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളില്‍ പലരും വീടിന് പുറത്തിറങ്ങി. എന്നാല്‍ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































