ഈ വിജയം ഒരു തുടക്കം മാത്രം; ജര്‍മ്മന്‍ വിജയത്തില്‍ ജൂലിയന്‍ നാഗല്‍സ്മാന്‍

മ്യൂണിക്: യൂറോ കപ്പില്‍ സ്‌കോട്ലന്‍ഡിനെ തകര്‍ത്തതിന് പിന്നാലെ പ്രതികരണവുമായി ജര്‍മ്മന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍. ഈ വിജയം ഒരു തുടക്കം മാത്രമെന്നാണ് ജര്‍മ്മന്‍ പരിശീലകന്റെ വാക്കുകള്‍. ടൂര്‍ണമെന്റില്‍ മികച്ച മുന്നേറ്റത്തിന് ഒരു വിജയത്തുടക്കം ആവശ്യമായിരുന്നു. എതിരാളികള്‍ക്ക് ഒരു അവസരം പോലും നല്‍കാതെ കളിക്കാനാണ് ശ്രമിച്ചത്. ഇത് വിജയത്തിനായുള്ള ജര്‍മ്മന്‍ ടീമിന്റെ ആഗ്രഹത്തെ കാണിക്കുന്നുവെന്നും നാഗല്‍സ്മാന്‍ പ്രതികരിച്ചു.
Also Read ;പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ എംഎസ്എഫ് കലാപം സൃഷ്ടിക്കുന്നു; മന്ത്രി വി ശിവന്‍ കുട്ടി
യൂറോ കപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്താണ് ജര്‍മ്മനി കരുത്ത് കാട്ടിയത്. ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മ്മന്‍ സംഘം മുന്നിലെത്തി. 10-ാം മിനിറ്റില്‍ ഫ്‌ലോറിയന്‍ വിര്‍ട്‌സും 19-ാം മിനിറ്റില്‍ ജമാല്‍ മുസിയാലയും 46-ാം മിനിറ്റില്‍ കായ് ഹാവേര്‍ട്‌സും ഗോളുകള്‍ നേടി.
രണ്ടാം പകുതിയില്‍ 68-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രൂഗും 93-ാം മിനിറ്റില്‍ എമ്രി കാനുമാണ് ജര്‍മ്മനിക്കായി വലചലിപ്പിച്ചത്. 87-ാം മിനിറ്റിലെ ആന്റോണിയോ റൂഡിഗറിന്റെ സെല്‍ഫ് ഗോളാണ് സ്‌കോട്‌ലന്‍ഡിന് ആശ്വാസമായത്. ജൂണ്‍ 19ന് ഹംഗറിക്കെതിരെയാണ് ടൂര്‍ണമെന്റില്‍ ജര്‍മ്മനിയുടെ രണ്ടാം മത്സരം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം