#india #Top Four

മുന്നേറ്റമുണ്ടാക്കാത്ത കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍മാരെ മാറ്റും, എഐസിസി തലത്തില്‍ പുതുമുഖങ്ങള്‍ ; കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ വിവിധ സംസ്ഥാനങ്ങളില്‍ മുന്നില്‍ നിന്ന പുതുമുഖങ്ങളെ നേതൃത്വങ്ങളിലേക്ക് കൊണ്ട് വരാനാണ് ശ്രമം. ഭാവിയില്‍ വരുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ ശക്തമാക്കുകയാണ് ലക്ഷ്യം.

Also Read ; മോദിയുടെ എട്ട് സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുടെ ആ മധുരപ്പൊതിയാല്‍ തകര്‍ത്തു, മറക്കില്ല ആ സ്നേഹം; തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ഈ മാറ്റത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍, ബിഹാര്‍, ഹിമാചല്‍പ്രദേശ്, തെലങ്കാന, കര്‍ണ്ണാടക തുടങ്ങി സംസ്ഥാനങ്ങളില്‍ പുതിയ പിസിസി അദ്ധ്യക്ഷന്‍മാരെ നിയോഗിക്കുമെന്നാണ് സൂചന. പശ്ചിമ ബംഗാളില്‍ ഇതിനകം തന്നെ പാര്‍ട്ടിയെ നയിച്ചിരുന്ന അധീര്‍ രഞ്ജന്‍ ചൗധരി രാജി സ്വമേധയാ രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റായിരുന്ന ബഹാറാംപൂര്‍ മണ്ഡലമടക്കം 42 സീറ്റുകളുള്ള ബംഗാളില്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു ചൗധരിയുടെ രാജി.

40 ലോക്‌സഭാ സീറ്റുള്ള ബീഹാറിലും ആര്‍ജെഡിക്കൊപ്പം നിന്ന കോണ്‍ഗ്രസിന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാന ഭരണം കയ്യിലുണ്ടായിരുന്ന ഹിമാചല്‍ പ്രദേശ്, തെലങ്കാന, കര്‍ണ്ണാടക തുടങ്ങി സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഹിമാചല്‍ പ്രദേശ് നേതൃത്വം നല്‍കിയിരുന്ന പ്രതിഭാ സിംഗ്, തെലങ്കാന കൈകാര്യം ചെയ്തിരുന്ന രേവന്ത് റെഡ്ഡി, കര്‍ണ്ണാടക കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയിരുന്ന ഡികെ ശിവ കുമാര്‍ തുടങ്ങിയവരെ അടക്കം മാറ്റുമെന്നാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള സൂചന.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *