January 21, 2025
#india #Top Four

ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മറുപടി ചെങ്കോലിലൂടെ; എം കെ സ്റ്റാലിൻറെ വന്‍ വിജയത്തിന് ആദരസൂചകമായി വെള്ളി ചെങ്കോല്‍ സമ്മാനം

കോയമ്പത്തൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ വന്‍ വിജയത്തിന് ആദരസൂചകമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന് വെള്ളികൊണ്ടുള്ള ചെങ്കോല്‍ സമ്മാനം. ഇതിനു പിന്നാലെ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമുള്ള മറുപടികൂടിയാണ് ഈ ചെങ്കോല്‍ സമ്മാനം എന്ന വ്യാഖ്യാനവും ഉയര്‍ന്നു കഴിഞ്ഞു.

Also Read ; മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ മൂന്നാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമൊരുങ്ങുന്നു

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കുംഭകോണത്തിനടുത്ത് തിരുവാവാട്തുറൈ അഥീനംമഠം നല്‍കിയ സ്വര്‍ണംപൂശിയ ചെങ്കോലാണ് സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും ദക്ഷിണേന്ത്യയിലും സാന്നിധ്യം ശക്തമാക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രചാരണമായി ബിജെപി ചെങ്കോലിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു.

ചെങ്കോല്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിപക്ഷ കക്ഷികളില്‍ നിന്നും വലിയതോതിലുള്ള വിമര്‍ശനം ഉയര്‍ന്നെങ്കിലും അതൊന്നും നരേന്ദ്രമോദി വകവെച്ചിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സകല അടവുകളും പയറ്റിയിട്ടും തമിഴ്നാട്ടില്‍ ഒരു സീറ്റില്‍പ്പോലും വിജയിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ 40 സീറ്റിലും ഡിഎംകെ മുന്നണി വന്‍ വിജയം നേടുകയും ചെയ്തു.

ശനിയാഴ്ച കോയമ്പത്തൂരില്‍ നടന്ന ആഘോഷത്തില്‍ മന്ത്രിമാരായ എസ് മുത്തുസ്വാമിയും ടി ആര്‍ ബി രാജയും ജില്ലയിലെ ഡി എം കെ നേതാക്കളും ചേര്‍ന്നാണ് വെള്ളികൊണ്ടുള്ള ചെങ്കോല്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. മുന്നണിയിലെ ഘടകകക്ഷിനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചെങ്കോല്‍ സമ്മാനിച്ചത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *