മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചു; കാഫിര്‍ പ്രയോഗത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ ലതികയ്‌ക്കെതിരെ പരാതി

കോഴിക്കോട്: കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. മത സ്പര്‍ധ വളര്‍ത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി. ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്.
Also Read ; പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: 5 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കെ.കെ. ലതിക ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളായി ചിത്രീകരിച്ചു. ജനങ്ങളുടെ മനസ്സില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് അപ്രീതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായി. ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് കെ.കെ ലതികയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.
കെ.കെ. ലതിക മുന്‍ എംഎല്‍എ ആയിരുന്നതിനാലും ഒരുപാട് ആളുകളെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തി ആയതിനാലും മനപ്പൂര്‍വം ഇത്തരം ഒരു പ്രവൃത്തി ചെയ്തതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് 259 എ പ്രകാരവും നടപടിയെടുക്കണമെന്നും ദുല്‍കിഫില്‍ ആവശ്യപ്പെട്ടു. ലതികയ്ക്ക് നിയമപരമായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ക്കും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ പ്രവണത ഉണ്ടാകുമെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം