പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ഡയിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസ് ന്യൂ ജല്‍പായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയതായാണ് വിവരം. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Also Read; കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരില്‍ പ്രധാനിയായ ‘ബംഗാളി ബീവി’യും സുഹൃത്തും അറസ്റ്റില്‍
ദുരന്തനിവാരണ സേനയും ഡോക്ടര്‍മാരും അപകട സ്ഥലത്തെത്തിയതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. സംഭവം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ആംബുലന്‍സും രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും മമത എക്‌സില്‍ കുറിച്ചിട്ടുണ്ട്.